Times Kerala

സംസ്ഥാനത്ത് ഡൽറ്റാ വൈറസ് സാന്നിധ്യം കൂടുതൽ നാൾ ഉണ്ടായേക്കാം; ജാഗ്രത വേണം; മുഖ്യമന്ത്രി

 
സംസ്ഥാനത്ത് ഡൽറ്റാ വൈറസ് സാന്നിധ്യം കൂടുതൽ നാൾ ഉണ്ടായേക്കാം; ജാഗ്രത വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡൽറ്റാ വൈറസ് സാന്നിധ്യം കൂടുതൽ നാൾ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡെൽറ്റാ വൈറസ് സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് മറ്റൊരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനം കടക്കാതിരിക്കാൻ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രതിരോധ വാക്‌സിൻ എടുത്തവരിലും രോഗം ഭേദമായവരിലും ഇനിയും രോഗം വന്നേക്കാമെന്നും അതുകൊണ്ട് തന്നെ ഇവർ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, മൂന്നാം തരംഗത്തെ കുറിച്ച് നിരവധി വാർത്തകൾ വരുന്നുണ്ടെന്നും അതിൽ ആശങ്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയൊരു തരംഗം താനെ ഉണ്ടാകില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് ഇതിന് കാരണമെന്ന് ജനങ്ങള് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story