Times Kerala

നിങ്ങള്‍ ദിവാസ്വപ്‌നം കാണാറുണ്ടോ? സ്വപ്‌നം കണ്ടാല്‍ ഗുണങ്ങള്‍ ഏറെ.!!

 
നിങ്ങള്‍ ദിവാസ്വപ്‌നം കാണാറുണ്ടോ? സ്വപ്‌നം കണ്ടാല്‍ ഗുണങ്ങള്‍ ഏറെ.!!

ദിവാസ്വപ്‌നം കാണാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. പക്ഷെ ദിവാസ്വപ്‌നത്തില്‍ മുഴുകിയത് കൊണ്ട് ഒരുപാട് വഴക്കുകള്‍ കേട്ടിടുണ്ടാകും. എങ്കില്‍ ഇനി മുതല്‍ ധൈര്യമായി സ്വപ്‌നങ്ങള്‍ കണ്ടെള്ളൂ. സ്വപ്‌നത്തില്‍ മുഴകിയാല്‍ ഗുണങ്ങള്‍ ഏറെയാണ്. സ്വപ്‌നവുമായി ബന്ധപ്പെട്ട പഠനം നടത്തിയ ന്യൂറോ വിദഗ്ദര്‍ പറയുന്നത് സ്വപ്‌നം കണ്ടാല്‍ ഗുണങ്ങള്‍ ഉണ്ടെന്നാണ്. ക്രിയേറ്റിവായി ജോലി ചെയ്യുന്നവര്‍ക്കാണ് സ്വപ്‌നം കണ്ടാല്‍ ഏറ്റവും ഗുണം. ജോലിയുമായ് ബന്ധപ്പെട്ട ക്രിയാത്മകത വര്‍ദ്ധിപ്പിക്കാന്‍ കഴിയും. തലച്ചോറിലെ പ്രോബ്ലം സോള്‍വിങ് ഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ സഹായിക്കുന്നതിനാല്‍ ജോലി ക്ഷമതയും പ്രവര്‍ത്തന ക്ഷമതയും വര്‍ദ്ധിക്കും. ഓര്‍മ്മശക്തി കൂടാന്‍ സ്വപ്‌നത്തില്‍ മുഴുകിയാല്‍ സഹായിക്കുമെന്നും പഠനം തെളിയിച്ചിട്ടുണ്ട്. മൂഡ് ഓഫ് പ്രശ്‌നങ്ങള്‍ കുറവായിരിക്കും. എപ്പോഴും സന്തോഷത്തോടെ പെരുമാറാന്‍ സ്വപ്നക്കാര്‍ക്ക് സാധിക്കും.അതുപോലെ തന്നെ ഏകാന്തവാസം വിട്ട് കുടുംബവുമായും സുഹൃത്തുക്കളുമായ് ബന്ധപ്പെട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കും. പ്രണയമോ വിവാഹ ബന്ധങ്ങളോ വേര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്‍വാങ്ങാന്‍ സഹായിക്കും. ജീവിതത്തില്‍ ഉചിതമായ തീരുമാനങ്ങളിലേയ്ക്ക് നയിക്കും.
ഒരുപാട് ഗുണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ഇനി മടിക്കാതെ സ്വപ്നം കണ്ടു തുടങ്ങിക്കോളൂ

Related Topics

Share this story