Times Kerala

ഡോക്ടർ ദമ്പതികളെ നടു റോഡിൽ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

 
ഡോക്ടർ ദമ്പതികളെ നടു റോഡിൽ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

ഭരത്പൂർ : പട്ടാപ്പകൽ നടുറോഡിൽ ഡോക്ടർ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പ്രചി അനൂജ് ഗുർജറിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കൂട്ടുപ്രതികളായ ദൗലത്ത് ഗുർജർ, നിർബൻ സിങ് ഗുർജർ, മഹേഷ് ഗുർജർ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ മെയ്‌ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുദീപ് ഗുപ്ത ഭാര്യ സീമ ഗുപ്ത എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാറില്‍ പോകുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നു. ഒരു സ്ത്രീയും അഞ്ച് വയസുള്ള കുട്ടിയും കൊല്ലപ്പെട്ട കേസില്‍ സുദീപ് ഗുപ്ത, സീമ ഗുപ്ത സുദീപിന്‍റെ അമ്മ എന്നിവർ 2019 നവംബറില്‍ ജയിലിലായിരുന്നു. അന്ന് കൊല്ലപ്പെട്ട സ്‌ത്രീയുടെ സഹോദരനാണ് അനൂജ്. വീടിന് തീപിടിച്ചാണ് സ്‌ത്രീയും കുട്ടിയും മരിച്ചത്. സുദീപിന് ഈ സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സംശയത്തെ തുടർന്നാണ് മൂന്ന് പേരും ജയിലില്‍ ആയത്.

Related Topics

Share this story