Times Kerala

രക്തം ദാനം ചെയ്യൂ… ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ… ദിനാചരണ സന്ദേശത്തോടെ രക്ത ദാതാ ദിനാചരണവും ക്യാമ്പും സംഘടിപ്പിച്ചു

 
രക്തം ദാനം ചെയ്യൂ… ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ… ദിനാചരണ സന്ദേശത്തോടെ രക്ത ദാതാ ദിനാചരണവും ക്യാമ്പും സംഘടിപ്പിച്ചു

ഇടുക്കി: രക്തദാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവജന സംഘടനകളെയും, ആദ്യമായി രക്തം ദാനം ചെയ്ത് മാതൃക കാട്ടിയ ദാതാക്കളെയും ആദരിച്ചും, രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചും ലോക രക്തദാതാ ദിനാചരണം. രക്തം ദാനം ചെയ്യൂ… ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ… എന്ന ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം പ്രചരിപ്പിച്ചുമാണ് ജില്ലയില്‍ രക്തദാതാ ദിനാചരണം നടത്തിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്കിലെ രക്തദാന ക്യമ്പും, ലോക രക്തദാതാ ദിനാചരണവും തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഐ.എം എ പ്രസിഡന്റ് ഡോ.സുമി അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോ.സോണി മുഖ്യ പ്രഭാഷണം നടത്തി.’ സെക്രട്ടറി ഡോ.അജി, സലീം കുട്ടി തൊടുപുഴ ബ്ലഡ് ഡൊണേഷന്‍ ഫോറം, എന്നിവര്‍ ആശംസയര്‍പ്പിച്ചു

Related Topics

Share this story