Times Kerala

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

 
ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം: ഭര്‍ത്താവിൻറെ സംസ്‌ക്കാര ചടങ്ങിനിടെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിമറ്റം കുറുങ്കുളം ചിറയില്‍ വീട്ടില്‍ ജേക്കബ് സി.ജെ.(82)യാണ് ഞായറാഴ്ച മരണമടഞ്ഞത് . ജേക്കബിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ഇടവക പള്ളിയായ കോതമംഗലം ചെറിയപള്ളി സെമിത്തേരിയില്‍ നടക്കുന്നതിനിടെയാണ് ഭാര്യ അമ്മിണി (76) കുഴഞ്ഞ് വീണത് . ഉടന്‍ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Topics

Share this story