Times Kerala

ഭാര്യമാര്‍ 38 , മക്കള്‍ 89; ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അന്തരിച്ചു

 
ഭാര്യമാര്‍ 38 , മക്കള്‍ 89; ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അന്തരിച്ചു

ഗുവാഹത്തി: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിൻറെ നാഥനായി അറിയപ്പെടുന്ന മിസോറാമിലെ സിയോണ ചന അന്തരിച്ചു. 76 വയസായിരുന്നു . വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമേഹവും രക്തസമ്മര്‍ദ്ദവും അദ്ദേഹത്തിന് ഉണ്ടായിരുന്നു . ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം .ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതമായ പാള്‍ ക്രിസ്ത്യന്‍ അവാന്തര വിഭാഗത്തിനെ അംഗമാണ് സിയോണ. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Related Topics

Share this story