Times Kerala

കണ്ണൂരിൽ 210 കുപ്പി ഗോവൻ മദ്യം പിടികൂടി

 
കണ്ണൂരിൽ 210 കുപ്പി ഗോവൻ മദ്യം പിടികൂടി

കണ്ണൂർ: ജില്ലയിലെ മയ്യിൽ നിന്ന് 210 കുപ്പി ഗോവൻ മദ്യം തളിപ്പറമ്പ് എക്‌സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മയ്യിൽ എട്ടേയാറിലെ പൊറോളം റോഡിൽ ഇടിഞ്ഞുവീഴാറായ കടമുറിയിൽ ഏഴ് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. ഉത്തരമേഖല ജോയിന്‍റ് എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം.വി അഷ്റഫിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ പ്രതികളെ കണ്ടെത്താനായി എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story