Times Kerala

വേമ്ബനാട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 
വേമ്ബനാട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങി മരിച്ചു

മണ്ണഞ്ചേരി: കൂട്ടുകാര്‍ക്കൊപ്പം കായലില്‍ പോയ യുവാവ് മുങ്ങി മരിച്ചു. പഞ്ചായത്ത്‌ 16ാം വാര്‍ഡ്‌ നേതാജി ചിന്നത്തോപ്പ് വെളിയില്‍ കുഞ്ഞുമോന്‍റെ മകന്‍ ശ്രീക്കുട്ടന്‍ ആണ് മരിച്ചത്.26 വയസായിരുന്നു .

തിങ്കളാഴ്ച ഉച്ചയോടെ കൂട്ടുകാര്‍ക്കൊപ്പം വേമ്ബനാട് കായലില്‍ ഷണ്മുഖം ഭാഗത്ത് കുളിക്കാനും മീന്‍ പിടിക്കാനും പോയതായിരുന്നു യുവാവ് . വൈകുന്നേരത്തോടെയാണ് അപകടം നടന്നത് .

കായലിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട ശ്രീക്കുട്ടനെ കൂടെയുള്ളവര്‍ കരക്കെത്തിച്ച്‌ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story