Times Kerala

ആമസോണിൽ ഇൻവേർട്ടർ ഓർഡർ ചെയ്‌തു, ലഭിച്ചത്‌ കല്ല്‌; പരാതിയുമായി വ്യവസായി

 
ആമസോണിൽ ഇൻവേർട്ടർ ഓർഡർ ചെയ്‌തു, ലഭിച്ചത്‌ കല്ല്‌; പരാതിയുമായി വ്യവസായി

അമരാവതി : ഓൺലൈനിലൂടെ ഇൻവേർട്ടർ ഓർഡർ ചെയ്‌തയാൾക്ക്‌ കിട്ടിയത് കല്ല്. ആന്ധ്രയിലെ അനന്തപൂരിലാണ് സംഭവം. കൈത്തറി വ്യവസായിയായ യുവാവിനാണ്‌ ഓർഡർ ചെയ്‌ത ഇൻവെർട്ടറിന് പകരം അഞ്ച്‌ കിലോയുള്ള കല്ല്‌ ലഭിച്ചത്‌. ആമസോൺ വഴിയാണ്‌ ഇദ്ദേഹം സാധനം ബുക്ക് ചെയ്‌തത്‌. തുടർന്ന്‌ ആമസോണിൽ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന്‌ ആമസോൺ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ സാധനത്തിനായി ചെലവാക്കിയ പണം ബാങ്ക്‌ അക്കൗണ്ടിൽ തിരികെ ലഭിക്കുമെന്നും ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്.

Related Topics

Share this story