Times Kerala

ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ പതിനാലാം വാർഷികം ആഘോഷിച്ചു

 
ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ പതിനാലാം വാർഷികം ആഘോഷിച്ചു

റിയാദ് : ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ പതിനാലാം വാർഷികം ആഘോഷിച്ചു. റിയാദിലെ നോഫ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വിജയകുമാർ സിംഗ് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ഫോര്‍ക ചെയർമാന് സത്താർ കായംകുളം, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മീഡിയ ഫോറം ഇവന്റ് കണ്‍വീനര്‍ ഉബൈദ് എടവണ്ണ, സാമുഹ്യ പ്രവര്‍ത്തക ഷക്കീല വഹാബ്, മീഡിയ ഫോറം സാംസ്ക്കാരിക വിഭാഗം കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ജീവകാരുന്ന്യ പ്രവര്‍ കന്‍ അയൂബ് കരൂപടന്ന എന്നിവര്‍ ആശംസ നേർന്നു സംസാരിച്ചു.

അറുപതോളം കുട്ടികൾ ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നി നൃത്തങ്ങളിൽ അരങ്ങേറ്റം നടത്തി. വിവിധ സിനിമാറ്റിക് നൃത്തങ്ങളും അരങ്ങേറിയിരുന്നു.

മധു, സുകേഷ് , അനിൽ , പ്രദീപ്, വിനോദ്, നാരായണൻ , ലാൽ, നീതു ലാൽ, സ്മിത, സൂരജ്, വിപിൻ, രമേശ് എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

Related Topics

Share this story