Times Kerala

വിശാല മനസ്‌കയായ ആശാത്തി പാർവതി തിരുവോത്ത് മാപ്പ് പറഞ്ഞ വേടൻ ഗോപാലകൃഷ്ണനോട് ലൈക്കടിച്ച് ക്ഷമിച്ചിരിക്കുന്നു; മീടു ആരോപണത്തിൽ മാപ്പ് പറഞ്ഞ വേടന്റെ പോസ്റ്റിന് ലൈക്കിട്ട താരത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

 
വിശാല മനസ്‌കയായ ആശാത്തി പാർവതി തിരുവോത്ത് മാപ്പ് പറഞ്ഞ വേടൻ ഗോപാലകൃഷ്ണനോട് ലൈക്കടിച്ച് ക്ഷമിച്ചിരിക്കുന്നു; മീടു ആരോപണത്തിൽ മാപ്പ് പറഞ്ഞ വേടന്റെ പോസ്റ്റിന് ലൈക്കിട്ട താരത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

കൊച്ചി: മീ ടു ആരോപണത്തിൽ മാപ്പ് പറഞ്ഞ മലയാളി റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ( വേടൻ) സോഷ്യൽ മീഡിയയിലെ ചർച്ചകൾ സജീവമാണ്. സംവിധായകൻ മുഹ്സിൻ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ എന്ന സംഗീത ആൽബത്തിൽ പ്രവർത്തിക്കവേയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. സംഗീത ആൽബത്തിന്റെ നിർമ്മാണം മുഹ്‌സിൻ പരാരി നിർത്തി വയ്ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ വേടൻ മാപ്പ് പറഞ്ഞുകൊണ്ടുള്ളൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നു.

‘എന്നെ സ്നേഹത്തോടെയും സൗഹാർദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകൾ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. വരും കാലങ്ങളിൽ ഇത്തരത്തിലുള്ള വിഷമതകൾ അറിഞ്ഞോ അറിയാതെയോ എന്നിൽ നിന്നു മറ്റൊരാൾക്കു നേരെയും ഉണ്ടാകാതിരിക്കാൻ പൂർണമായും ഞാൻ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നിൽ ഉണ്ടാകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു’-എന്നായിരുന്നു വേടന്റെ കുറിപ്പ്.

അതേസമയം, നടി പാർവതി തിരുവോത്ത് ഉൾപ്പടെ നിരവധി പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതോടെ പാർവതിക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്ത് എത്തിയിരിക്കുകയാണ്.

‘ആരോപണത്തിൽ വേടൻ സാർ മാപ്പ് പറഞ്ഞു. വിശാല മനസ്‌കയായ ആശാത്തി പാർവതി തിരുവോത്ത് മാപ്പ് പറഞ്ഞ വേടൻ ഗോപാലകൃഷ്ണനോട് ലൈക്കടിച്ച് ക്ഷമിച്ചിരിക്കുന്നു. അച്ചോടാ!വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം ലഭിക്കാതിരിക്കാൻ പോസ്റ്റോട് പോസ്റ്റ് ഇട്ട മിഷ്ടർ പാർവതി തിരുവോത്ത് താങ്കളെ ഞങ്ങൾക്ക് മനസിലാകുന്നില്ലെന്നാണ്’ എന്നാണു ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

നടി രേവതി സമ്പത്തും പാർവതിക്കെതിരെ പോസ്റ്റിട്ടു പാർവതിയുടെ പ്രവൃത്തി തീർത്തും നിരാശ ജനകമാണ്. വേടൻ ഒരു ക്രിമിനലാണ്, അത് നിങ്ങൾ മറന്നു പോകുന്നു. ഇതാണോ നടിയുടെ രാഷ്ട്രീയമെന്ന് രേവതി സമ്പത്ത് ചോദിക്കുന്നു. പാർവതി ചെയ്ത ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ് എന്നും രേവതി സമ്പത്ത് പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് രേവതിയുടെ പ്രതികരണം.

നേരത്തെ, തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ 17 സ്ത്രീകൾ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ വൈരമുത്തുവിന് ഒ എൻ വി കുറിപ്പിന്റെ പേരിലുള്ള അവാർഡ് നൽകിയതിനെതിരെ പാർവതി തിരുവോത്ത് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് പാർവതിക്കെതിരെ വിമശനം ഉയർന്നിരിക്കുന്നത്.

Related Topics

Share this story