Times Kerala

പശുവിനെ കടത്തിയെന്ന് ആരോപണം: രാജസ്ഥാനില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

 
പശുവിനെ കടത്തിയെന്ന് ആരോപണം: രാജസ്ഥാനില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ജയ്പുര്‍: പശുവിനെ കടത്തിയെന്ന് ആരോപണം . രാജസ്ഥാനിലെ ബേഗു ടൗണിന് സമീപം ജനക്കൂട്ടം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയൊളൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായ മര്‍ദനമേറ്റു.ബേഗു ടൗണിന് സമീപത്തുവച്ച്‌ കഴിഞ്ഞ ദിവസം രാത്രിയിൽ പശുക്കളുമായി വന്ന ഇവരുടെ വാഹനം തടഞ്ഞുവച്ച്‌ ജനക്കൂട്ടം ഇരുവരെയും മര്‍ദിക്കുകയായിരുന്നു . വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ ക്രൂരമായി പരിക്കേറ്റ ബാബുലാലിനെയും സുഹൃത്ത് പിന്‍റുവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബാബുലാല്‍ മരണപ്പെടുകയായിരുന്നു . പൊലീസ് സംഭവ സ്ഥലത്ത് എത്തുന്ന സമയത്തും അക്രമികള്‍ ബാബുലാലിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതെസമയം പൊലീസിനെ കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബാബുലാലിന്‍റെയും സുഹൃത്തിന്‍റെയും മൊബൈല്‍ ഫോണുകളും മറ്റ് രേഖകളും അക്രമികള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

Related Topics

Share this story