Times Kerala

അതിശക്തമായ മഴക്ക് സാധ്യത; അടിയന്തിര ഘട്ടങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം

 
അതിശക്തമായ മഴക്ക് സാധ്യത; അടിയന്തിര ഘട്ടങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം

കാസർഗോഡ്: തുടർച്ചയായ ദിവസങ്ങളിൽ അതിശക്ത മഴ പ്രവചിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടങ്ങളിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കൺട്രോൾ റൂമുകൾ താലൂക്ക്തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്കും സേവനം ആവശ്യമുള്ളവർക്കും ബന്ധപ്പെടാം. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 04994 257700, കാസർകോട് 04994 230021, മഞ്ചേശ്വരം 0499 8244044, ഹോസ്ദുർഗ് 04672204042, 0467 2206222, വെള്ളരിക്കുണ്ട് 0467 2242320

Related Topics

Share this story