Times Kerala

മംഗളൂരിൽ എംഡിഎംഎ മയക്കുമരുന്നുകളുമായി ഒമാന്‍ പൗരന്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

 
മംഗളൂരിൽ എംഡിഎംഎ മയക്കുമരുന്നുകളുമായി ഒമാന്‍ പൗരന്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

മംഗളുറു : മംഗളൂരിൽ കഞ്ചാവ്, എംഡിഎംഎ മയക്കുമരുന്നുകളുമായി ഒമാന്‍ പൗരന്‍ അടക്കം രണ്ട് പേര്‍ അറസ്റ്റിലായി. ഒമാന്‍ സ്വദേശി അഹ്‌മദ്‌ മുഹമ്മദ് (34), ഹിമാചല്‍ പ്രദേശിലെ റാം (22) എന്നിവരാണ് പിടിയിലായത്.ഗോള്‍ഡന്‍ പ്ലാസ ഹോട്ടലിൽ വെച്ചാണ് മംഗളുരു നോര്‍ത്ത് പൊലീസ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്നും 51 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. എന്‍‌ഡി‌പി‌എസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Related Topics

Share this story