Times Kerala

മസ്തിഷ്‌ക മരണം; നടന്‍ സഞ്ചാരി വിജയിൻറെ അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി കുടുംബം

 
മസ്തിഷ്‌ക മരണം; നടന്‍ സഞ്ചാരി വിജയിൻറെ അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി കുടുംബം

ബെംഗളൂരു: മസ്‌തിഷ്‌ക മരണം സംഭവിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയിന്റെ (38) അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി കുടുംബാംഗങ്ങള്‍ .വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത് . ബെംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്.

Related Topics

Share this story