Times Kerala

കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

 
കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം . സംഭവം ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പൊലീസ് സംഘം . ഇയാള്‍ സുഹൃത്തില്‍ നിന്നും 80 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടംവാങ്ങിയിരുന്നു , ഈ പണയം എടുത്ത് നല്‍കാനാവാതെ വന്നതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

ചുങ്കം മള്ളൂശ്ശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എല്‍.പി സ്‌കൂളിനു സമീപം കളരിക്കല്‍ കാര്‍ത്തികയില്‍ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു സമീപം മുടിയൂര്‍ക്കരയില്‍ കണ്ടെത്തിയത്. അതെസമയം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പ്രശാന്തിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു . തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മൃതദേഹം കണ്ടെത്തിയത്

Related Topics

Share this story