Times Kerala

സംസ്ഥാനത്ത് ലോക്ഡൗണില്‍ മാറ്റമുണ്ടാകുമോയെന്ന് 16ന് ശേഷം അറിയാം; മുഖ്യമന്ത്രി പിണറായി വിജയൻ

 
സംസ്ഥാനത്ത് ലോക്ഡൗണില്‍ മാറ്റമുണ്ടാകുമോയെന്ന് 16ന് ശേഷം അറിയാം; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണില്‍ മാറ്റമുണ്ടാകുമോ എന്ന്  16ന് ശേഷം അറിയാമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍  അറിയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 16 വരെ തുടരുന്നുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണില്‍ മാറ്റങ്ങൾ  വരുത്തും.കൂടാതെ സംസ്ഥാനത്താകെ ഒരേതരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധന രീതിയുമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും . അതിനു പകരം രോഗവ്യാപനത്തിന്റെ തീവ്രതക്കനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും  മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Topics

Share this story