Times Kerala

‘വി കെയർ ഫോർ യൂ’ പ്രോഗ്രാമിന്‍റെ ഭാഗമായി ഉപഭോക്തൃ സുരക്ഷയ്ക്കും സൗകര്യത്തിനുമായി ‘ഷോപ്പ് ബൈ അപ്പോയിന്‍റ്മെന്‍റ്’ അവതരിപ്പിച്ച് സാംസങ്

 
‘വി കെയർ ഫോർ യൂ’ പ്രോഗ്രാമിന്‍റെ ഭാഗമായി ഉപഭോക്തൃ സുരക്ഷയ്ക്കും സൗകര്യത്തിനുമായി ‘ഷോപ്പ് ബൈ അപ്പോയിന്‍റ്മെന്‍റ്’ അവതരിപ്പിച്ച് സാംസങ്

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് ഇന്ന് അവരുടെ ‘ഞങ്ങൾ നിങ്ങൾക്കായി കരുതുന്നു’ (‘വി കെയർ ഫോർ യു’) പ്രോഗ്രാമിന്‍റെ ഭാഗമായി പുതിയ ഉപഭോക്തൃ സംരംഭങ്ങൾ പ്രഖ്യാപിച്ചു. സാംസങ് ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും സൗകര്യവും ഈ പുതിയ സംരംഭങ്ങൾ ഉറപ്പാക്കും. ഉപഭോക്താക്കൾക്ക് ഇപ്പോൾ ‘ഷോപ്പ് ബൈ അപ്പോയിന്‍റ്മെന്‍റ്’ ഫീച്ചറിലൂടെ അവരുടെ അടുത്തുള്ള സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറിൽ ബുദ്ധിമുട്ടില്ലാത്ത അനുഭവത്തിനായി വാട്ട്സ്ആപ്പ് വഴി ഒരു ഓൺലൈൻ ഷോപ്പിംഗ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ ഷോപ്പിംഗ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് സാംസങ് സ്റ്റുഡന്‍റ് അഡ്വാന്‍റേജ് പ്രോഗ്രാം, സാംസങ് റെഫറൽ അഡ്വാന്‍റേജ് പ്രോഗ്രാം, സാംസങ് സ്മാർട്ട് ക്ലബ് മെമ്പർഷിപ്പ് തുടങ്ങിയ അധിക ഓഫറുകളും പ്രയോജനപ്പെടുത്താം.

“സാംസങ്ങിൽ, ഉപഭോക്തൃ സുരക്ഷയും ആരോഗ്യവുമാണ് ഞങ്ങളുടെ മുൻഗണന. അതുകൊണ്ടാണ് ഞങ്ങൾ ‘വി കെയർ ഫോർ യു’ പ്രോഗ്രാം ആരംഭിച്ചത്, ഇത് ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ആശങ്കകൾക്ക് വകയില്ലാത്ത സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം നൽകുകയും ചെയ്യുന്നു. പുതുതായി ആരംഭിച്ച ‘ഷോപ്പ് ബൈ അപ്പോയിന്‍റ്മെന്‍റ്‘ സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറിൽ വ്യക്തിഗത ഷോപ്പിംഗ് അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാം. ഉപഭോക്താക്കൾക്ക് ഹോം ഡെമോ സേവനമോ ഹോം ഡെലിവറി സേവനമോ ബുക്ക് ചെയ്യാനും വീട്ടിലിരുന്നു തന്നെ ഗാലക്സി ഉപകരണങ്ങളുടെ ഡെമോ പരിശോധിക്കാനും കഴിയും. 9870-494949 എന്ന നമ്പറിലേക്ക് ‘Book എന്ന് സന്ദേശം അയച്ചുകൊണ്ട് ഈ സേവനങ്ങൾ വാട്ട്സ്ആപ്പ് വഴി എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഉപഭോക്താക്കൾക്കായി അണിനിരത്തിയിരിക്കുന്ന എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം. ഞങ്ങളുടെ ഉപഭോക്താക്കൾ ഈ സേവനങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുസാംസങ് ഇന്ത്യയുടെ മൊബൈൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്‍റ് മോഹൻദീപ് സിംഗ് പറഞ്ഞു.

വി കെയർ ഫോർ യൂപ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾ

അപ്പോയിന്‍റ്മെന്‍റ് ഷോപ്പിംഗ് സേവനം ഉപഭോക്താക്കൾക്ക് ‘ഷോപ്പ് ബൈ അപ്പോയിന്‍റ്മെന്‍റ്’ പോർട്ടലിലൂടെ അവരുടെ അടുത്തുള്ള സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ ഷോപ്പ് ചെയ്യുന്നതിന് ഓൺലൈൻ അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യാം. അപ്പോയിന്‍റ്മെന്‍റ് സ്ഥിരീകരിച്ചാൽ, സ്റ്റോർ എക്സിക്യൂട്ടീവുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി അപ്പോയിന്‍റ്മെന്‍റ് സ്ലോട്ട് അനുസരിച്ച് ഉപഭോക്താവിന് സ്റ്റോർ സന്ദർശിക്കാം. സ്റ്റോറിന്‍റെ ദൈനംദിന അണുവിമുക്തമാക്കൽ, ഉപകരണങ്ങളുടെ സാനിറ്റൈസേഷൻ, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരതാപനില പരിശോധന എന്നിവ ഉൾപ്പെടെ എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ പാലിക്കുന്നു.

വാട്ട്സ്ആപ്പ് വഴി ഈസി കണക്റ്റ്  സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന്, ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വാട്ട്സ്ആപ്പ് വഴി സാംസങ് സ്മാർട്ട് കഫെയിൽ അപ്പോയിന്‍റ്മെന്‍റ് സേവനങ്ങൾ ബുക്ക് ചെയ്യാം. ഉപഭോക്താക്കൾ  9870-494949  എന്ന നമ്പറിലേക്ക് Book എന്ന് വാട്ട്സ്ആപ്പ് ചെയ്യണം. അതിന്ശേഷം സാംസങ് സ്മാർട്ട് കഫെയിൽ ഒരു അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യുന്നതിനോ ഹോം ഡെലിവറി, ഹോം ഡെമോ സേവനം പ്രയോജനപ്പെടുത്തുന്നതിനോ ലളിതമായ നടപടികൾ പിന്തുടരണം.  സാംസങ് ഉപകരണങ്ങൾ, ഏറ്റവും പുതിയ ഓഫറുകൾ, അടുത്തുള്ള സ്റ്റോറുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് വിശദാംശങ്ങൾക്കൊപ്പം വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങൾക്ക് ലഭ്യമാക്കും.

 1000 രൂപ വരെ അധിക റിവാർഡ് പോയിന്റുകൾ – സാംസങ് സ്മാർട്ട് കഫെയിൽ നിന്നോ സാംസങ് സ്മാർട്ട് പ്ലാസയിൽ നിന്നോ മുമ്പ് സാംസങ് ഉപകരണങ്ങൾ വാങ്ങിയിട്ടുള്ള ഉപഭോക്താക്കൾക്കും വാട്ട്സ്ആപ്പ് വഴി സേവനം ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക റിവാർഡ് പോയിന്റുകൾ നൽകും. താൽപ്പര്യമുള്ളവർ അടുത്തുള്ള സാംസങ് എക്സ്ക്ലൂസീവ് സ്റ്റോർ സന്ദർശിക്കുകയും ഗാലക്സിZ ഫോൾഡ്2, ഗാലക്സി എസ് 21 അൾട്രാ 5ജി, ഗാലക്സി എസ് 21+, ഗാലക്സിS21, ഗാലക്സിS 20 എഫ്ഇ 5ജി എന്നിവ ഉൾപ്പെടെയുള്ള യോഗ്യതയുള്ള ഉപകരണങ്ങൾ വാങ്ങുകയും വേണം, ബോണസ് പോയിന്റുകൾ അവരുടെ സാംസങ് സ്മാർട്ട് ക്ലബ് വാലറ്റിലേക്ക് ക്രെഡിറ്റ് ചെയ്യും.

സാംസങ് സ്റ്റുഡന്‍റ് അഡ്വാന്‍റേജ് സ്റ്റുഡന്റ് അഡ്വാൻഡേജ് പ്രോഗ്രാമിന് കീഴിൽ, സാംസങ് സ്മാർട്ട് കഫെ, സാംസങ് സ്മാർട്ട് പ്ലാസ എന്നിവയിലെ മാർക്കറ്റ് ഓഫറുകളിൽ ഉപരിയായി ഗാലക്സി ടാബുകൾ, ഗാലക്സി സ്മാർട്ട് വാച്ചുകൾ, ഗാലക്സി ബഡ്സ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ലഭിക്കും.

ഹോം ഡെലിവറിയും ഹോം ഡെമോയും എക്സ്പീരിയൻസ് സാംസങ് അറ്റ് ഹോം പോർട്ടലിലൂടെ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറിയോ ഹോം ഡെമോയോ ബുക്ക് ചെയ്തുകൊണ്ട് അവരുടെ പ്രിയപ്പെട്ട സാംസങ് ഉപകരണങ്ങൾ വീട്ടിലിരുന്നു തന്നെ വാങ്ങാൻ കഴിയും. ഭവന സന്ദർശനങ്ങളിൽ എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ഡിജിറ്റൽ ചാനലിലൂടെ ഇടപാടുകൾ നടത്തുകയും ചെയ്യുന്നു.

വാട്ട്സ്ആപ്പിൽ ഇ-ഇൻവോയ്സ് എല്ലാ ഇടപാടുകളും വെർച്വലും സമ്പർക്കരഹിതവുമാണെന്ന് ഉറപ്പാക്കുന്നതിന്, ഉപഭോക്താക്കൾക്ക് അവരുടെ ഇൻവോയ്സുകൾ വാട്ട്സ്ആപ്പിലൂടെ നേടാനാകും.

സാംസങ് റെഫറൽ അഡ്വാന്‍റേജ് പ്രോഗ്രാംസാംസങ് സ്മാർട്ട് കഫെ, സാംസങ് സ്മാർട്ട് പ്ലാസ ഉപഭോക്താക്കൾക്ക് സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ നിന്ന് തിരഞ്ഞെടുത്ത ഗാലക്സി സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിന് അവരുടെ സുഹൃത്തുക്കളെയും കുടുംബത്തെയും റെഫർ ചെയ്തുകൊണ്ട് 7500 രൂപ വരെ അധിക സ്മാർട്ട് ക്ലബ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഗാലക്സി Z ഫോൾഡ്2, ഗാലക്സി S 21 അൾട്രാ 5ജി, ഗാലക്സി S 21+, ഗാലക്സി S 21, ഗാലക്സി S 20 എഫ്ഇ 5ജി എന്നിവ ഉൾപ്പെടെയുള്ള യോഗ്യതയുള്ള ഉപകരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താവിനും സുഹൃത്തിനും റിവാർഡ് പോയിന്റുകൾ ലഭിക്കും.

 സാംസങ് സ്മാർട്ട് ക്ലബ് ലോയൽറ്റി പ്രോഗ്രാം ഉപഭോക്താക്കൾക്ക് 7000 രൂപ വരെയുള്ള മൂന്ന് അധിക ഇക്കോസിസ്റ്റം വൗച്ചറുകളും തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഫാസ്റ്റ് ട്രാക്ക് അപ്ഗ്രേഡുകളും ലഭിക്കുന്നു, ഇത് സാധാരണ പ്രോഗ്രാം രീതിയേക്കാൾ ഉയർന്ന അംഗത്വ തലത്തിലേക്ക് നേരിട്ട് പ്രവേശനം നേടാൻ അവരെ അനുവദിക്കുന്നു.

Related Topics

Share this story