Times Kerala

മദ്യപർ തമ്മിൽ തർക്കം: എടിഎം കൗണ്ടർ തകർത്തു; ഒരാൾ കസ്‌റ്റഡിയിൽ

 
മദ്യപർ തമ്മിൽ തർക്കം: എടിഎം കൗണ്ടർ തകർത്തു; ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂർ: തളിപ്പറമ്പിലെ എടിഎം കൗണ്ടർ അടിച്ചു തകർത്ത കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. തളിപ്പറമ്പ് ബസ് സ്‌റ്റാൻഡ്‌ ഷോപ്പിങ് കോംപ്ളക്‌സിനകത്തെ കേരള ബാങ്കിന്റെ എടിഎം കൗണ്ടറാണ് ശനിയാഴ്‌ച രാത്രി സാമൂഹിക വിരുദ്ധർ അടിച്ചു തകർത്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. മദ്യലഹരിയിൽ സ്‌ഥലത്തെത്തിയ സംഘത്തിലെ ഒരാളാണ് കൗണ്ടർ അടിച്ചുതകർത്തത്. ഇയാളെയാണ് കസ്‌റ്റഡിയിൽ എടുത്തത്. സമീപത്തെ വ്യാപാരികളാണ് മദ്യപരെ വിരട്ടിയോടിച്ചതും പോലീസിൽ വിവരം അറിയിച്ചതും.തളിപ്പറമ്പ് എസ്ഐ പിഎം സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Topics

Share this story