Times Kerala

കൊല്ലത്ത് ബ​ന്ധു​ക്ക​ൾ തമ്മിൽ സംഘർഷം; വൃ​ദ്ധ​യ്ക്ക് വെ​ട്ടേ​റ്റു

 
കൊല്ലത്ത് ബ​ന്ധു​ക്ക​ൾ തമ്മിൽ സംഘർഷം; വൃ​ദ്ധ​യ്ക്ക് വെ​ട്ടേ​റ്റു

കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ വൃ​ദ്ധ​യ്ക്ക് വെ​ട്ടേ​റ്റു. മ​ഠ​ത്തി​ൽ കാ​രാ​യ്മ​യി​ൽ ജാ​ന​കി​ക്കാ​ണ് (76) വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. ഇവരുടെ ഒരു ബന്ധുവും അ​യ​ൽ​വാ​സി​യു​മാ​യ ഉ​ല്ലാ​സ് എ​ന്നയാലും ചേർന്നാണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രേ ഓ​ച്ചി​റ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഉ​ല്ലാ​സി​ന്‍റെ പി​താ​വും ജാ​ന​കി​യും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചതെന്നാണ് റിപ്പോർട്ട്.വെ​ട്ടേ​റ്റ വൃ​ദ്ധ​യെ ഓ​ച്ചി​റ പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ബ​ന്ധു​ക്ക​ളാ​യ ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​ണ്. മു​ൻ​പും സം​ഘ​ർ​ഷ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് കേ​സു​ണ്ടാ​യി​ട്ടു​ണ്ട്.

Related Topics

Share this story