Times Kerala

15കാരിക്ക് അടുത്ത ബന്ധുവുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായില്ല; യുവാവിനൊപ്പം ഒളിച്ചോടി വീട്ടില്‍ മടങ്ങിയെത്തിയ പെൺകുട്ടിയെ സഹോദരന്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

 
15കാരിക്ക് അടുത്ത ബന്ധുവുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായില്ല; യുവാവിനൊപ്പം ഒളിച്ചോടി വീട്ടില്‍ മടങ്ങിയെത്തിയ പെൺകുട്ടിയെ സഹോദരന്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

ലക്‌നൗ: സഹോദരി അടുത്ത ബന്ധുവുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാവാത്തതിനെത്തുടർന്ന് 15കാരിയെ സഹോദരൻ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ ബിജ്‌നോര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെത്തുടർന്ന് 20കാരനായ സഹോദരനെ പൊലീസ് പിടികൂടി. 15കാരിയായ പെൺകുട്ടി അകന്ന ബന്ധുയായ യുവാവിനൊപ്പം ഒളിച്ചോടി വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. യുവാവുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കാന്‍ പെൺകുട്ടിയോട് സഹോദരൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും സഹോദരി ഉപേക്ഷിക്കാൻ തയ്യാറായില്ല. ഇതെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Related Topics

Share this story