Times Kerala

ഡോക്ടർ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

 
ഡോക്ടർ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

ഭരത്പൂർ: ഡോക്ടർ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. പ്രതിയായ പ്രചി അനൂജ് ഗുർജർ തന്റെ കാമുകിയെ കാണാൻ പോകുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂട്ടുപ്രതികളായ ദൗലത്ത് ഗുർജർ, നിർബൻ സിങ് ഗുർജർ, മഹേഷ് ഗുർജർ എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മെയ്‌ 28നാണ് കാറില്‍ പോകുകയായിരുന്ന ദമ്പതികളായ സുദീപ് ഗുപ്ത ഭാര്യ സീമ ഗുപ്ത എന്നിവരെ ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related Topics

Share this story