Times Kerala

സ്പുന്റിക് വാക്‌സിൻ ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും

 
സ്പുന്റിക് വാക്‌സിൻ ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും

ന്യൂഡൽഹി: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിൻ സ്പുന്റിക് ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും. തെക്കൻ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് വാക്‌സിൻ കിട്ടുക. കേന്ദ്ര സർക്കാർ നിർദേശിച്ച നിരക്ക് അനുസരിച്ച് സ്പുട്നിക്കിന് 1145 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയും ഉൾപെടെയാണിത്.

ഇതുവരെ രാജ്യത്ത് ജനസംഖ്യയുടെ മൂന്ന് ശതമാനത്തിന് മാത്രമേ വാക്‌സിൻ നൽകാൻ സാധിച്ചിട്ടുള്ളു. 18 വയസ്സിന് മുകളിൽ ഉള്ള എല്ലാവര്ക്കും ജൂൺ 21 മുതൽ സൗജന്യമായി വാക്‌സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Related Topics

Share this story