Times Kerala

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലാൻഡ്

 
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലാൻഡ്

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലാൻഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെയാണ് ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്തിൽ തിരിച്ചെത്തിയത്. ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ന്യൂസിലൻഡ് ഒന്നാമതെത്തിയത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുൻപ് ഒരു പോയിന്റ് വ്യത്യാസത്തിൽ ഇന്ത്യയ്ക്ക് പിന്നിലായിരുന്നു ന്യൂസിലാൻഡ്. എന്നാൽ ഇപ്പോൾ 21 കളികളിൽ നിന്ന് 123 പോയിന്റാണ് ന്യൂസിലാൻഡിനുള്ളത്. 121 പോയിന്റാണ് രണ്ടാമതുള്ള ഇന്ത്യയ്ക്കുള്ളത്. ഓസ്‌ട്രേലിയ മൂന്നാമതും, ഇംഗ്ലണ്ട് നാലാമതും, പാകിസ്ഥാൻ അഞ്ചാമതുമാണ് റാങ്കിങ് പട്ടികയിലുള്ളത്.

Related Topics

Share this story