Times Kerala

ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയിൽ നിന്ന് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നു; കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്

 
ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയിൽ നിന്ന് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നു; കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്

ചെന്നൈ: ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയിൽ നിന്ന് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് തമിഴ്നാടിന്റേയും കേരളത്തിന്റെയും തീരമേഖലകളിൽ സുരക്ഷ ശക്തമാക്കി. ചെന്നൈ,കന്യാകുമാരി,തൂത്തുക്കുടി,രാമേശ്വരം എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കി. കടലിൽ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. തീരമേഖലകളിലേക്ക് ഉള്ള റോഡിലും സുരക്ഷ ശക്തമാക്കി. എന്നാൽ ഏത് ഭീകരസംഘടനയുമായി ബന്ധപെട്ടവരാണ് ബോട്ടിൽ ഉള്ളതെന്ന് വെക്തമല്ല.

Related Topics

Share this story