Times Kerala

രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസ്

 
രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസ്

പാലക്കാട്: ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ സിപിഎം നേതാക്കൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ ഇന്ന് കേസ് എടുത്തേക്കും. കണ്ടാൽ അറിയാവുന്ന 7 പേർക്കെതിരെയാണ് പരാതി. രമ്യ ഹരിദാസിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. എംപിക്ക് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് സിപിഎം നേതാക്കളും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ പ്രദീപിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Topics

Share this story