Times Kerala

യൂറോ കപ്പ്; ക്രോയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്, ഓസ്ട്രിയയ്ക്കും ജയം

 
യൂറോ കപ്പ്; ക്രോയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്, ഓസ്ട്രിയയ്ക്കും ജയം

യൂറോ കപ്പ് ഫുട്ബാളിൽ ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആദ്യ പകുതി ഗോൾ രഹിതമായിരുന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ 57 ആം മിനുട്ടിൽ റഹിം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നോർത്ത് മാസിഡോണിയയെ പരാജയപ്പെടുത്തി. സ്റ്റെഫാൻ ലൈനർ, മൈക്കൽ ഗ്രെഗോറിച്ച്, മാർക്കോ അർനോട്ടോവിക്ക് എന്നിവർ ഓസ്ട്രിയയ്ക്കായി ഗോളുകൾ സ്വന്തമാക്കിയപ്പോൾ നോർത്ത് മാസിഡോണിയുടെ ആശ്വാസ ഗോൾ ഗൊരാൻ പാണ്ഡെവ് നേടി.

Related Topics

Share this story