Times Kerala

കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരികൾ കട അടച്ച് പ്രതിഷേധിക്കും

 
കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരികൾ കട അടച്ച് പ്രതിഷേധിക്കും

കൊച്ചി: കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരികൾ കട അടച്ച് പ്രതിഷേധിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ അടച്ച് പ്രതിഷേധിക്കുന്നത്. വ്യാപാരികളെ പോലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് കൊല്ലം ജില്ലയിൽ കടകൾ അടച്ചിടുന്നത്.

എന്നാൽ കടയടപ്പു സമരവുമായി സഹകരിക്കില്ലെന്ന് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി അറിയിച്ചു. മെഡിക്കൽ സ്റ്റോർ ഒഴികെ മറ്റ് കടകൾ ഒന്നും ഈ ജില്ലകളിൽ തുറക്കില്ല.

Related Topics

Share this story