Times Kerala

സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും

 
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ബുധനാഴ്ച്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാണ് നീക്കം. ഓട്ടോ,ടാക്സി സർവീസുകൾക്കും കൂടുതൽ കെഎസ്ആർടിസി സർവീസുകൾക്കും അനുമതി നൽകിയേക്കും.

തുണിക്കട,ചെരുപ്പ് കട എന്നിവ തുറക്കാൻ അനുമതിയുണ്ടാകും. ശനി,ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം ഇന്ന് ഇളവുകളുണ്ട്. ഹോട്ടലുകളിൽ നിന്നും പാർസൽ അനുവദിക്കും. നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്.

Related Topics

Share this story