Times Kerala

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടം നൊവാക് ജോക്കോവിച്ചിന്; വനിതാ വിഭാഗം സിംഗിൾസിലും ഡബിൾസിലും കിരീടം സ്വന്തമാക്കി ക്രെജിക്കോവ

 
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടം നൊവാക് ജോക്കോവിച്ചിന്; വനിതാ വിഭാഗം സിംഗിൾസിലും ഡബിൾസിലും കിരീടം സ്വന്തമാക്കി ക്രെജിക്കോവ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടം സ്വന്തമാക്കി ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഗ്രീക്ക് താരം സ്റ്റെഫിനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടമുയർത്തിയത്. നീണ്ട അഞ്ചു സെറ്റ് പോരാട്ടങ്ങൾക്കൊടുവിലാണ് ജോക്കോവിച്ച് സിറ്റ്സിപാസിനെ മുട്ടുകുത്തിച്ചത്.

ആദ്യ രണ്ടു സെറ്റ് പിന്നിൽ നിന്നതിനു ശേഷമാണ് ജോക്കോവിച്ച് മത്സരം സ്വന്തമാക്കിയത്. സ്കോർ 6-7, 2-6, 6-3, 6-2, 6-4. ജോക്കോവിച്ചിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടവും 19 ആം ഗ്രാൻസ്ലാം കിരീടവുമാണിത്. വനിതാ വിഭാഗം സിംഗിൾസിലും ഡബിൾസിലും കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബോറ ക്രെജിക്കോവ.

സിംഗിൾസ് ഫൈനൽ പോരാട്ടത്തിൽ റഷ്യയുടെ അനസ്താനിയാ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തകർത്താണ് ക്രെജിക്കോവ കിരീടമുയർത്തിയത്. സ്കോർ 6-1, 2-6, 6-4. ക്രെജിക്കോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടനേട്ടമാണിത്. വനിതാ ഡബിൾ‍സ്‌ കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ക്രെജിക്കോവ- കാതറീന സിനിയകോവ സഖ്യത്തിന്. സിംഗിൾസിന് പിന്നാലെയാണ് ക്രെജിക്കോവയുടെ ഈ നേട്ടം.

പോളിഷ്- അമേരിക്ക താരങ്ങളായ ഇഗ സ്വിയറ്റക്- ബെത്താനീ മറ്റേക് സാൻഡ്‌സ് സഖ്യത്തെയാണ് നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് ചെക്ക് സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ 4-6, 2-6. കിരീടനേട്ടത്തോടെ ഡബിൾ‍സ്‌ റാങ്കിങ്ങിൽ ചെക്ക് സഖ്യം ഒന്നാമതെത്തുകയും ചെയ്തു.

Related Topics

Share this story