Times Kerala

ഈ 21 സ്മാർട്ട്‌ഫോൺ ആപ്പുകളിൽ ജാഗ്രത വേണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്

 
ഈ 21 സ്മാർട്ട്‌ഫോൺ ആപ്പുകളിൽ ജാഗ്രത വേണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: സ്മാർട്ട് ഫോണിലെ 21 ആപ്പുകളിൽ ജാഗ്രത വേണമെന്ന് രക്ഷിതാക്കളെ ഓർമിപ്പിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇൻസ്റ്റഗ്രാം, ബംബിൾ, ടെല്ലോയ്മിൻ, സ്‌നാപ്പ്ചാറ്റ് എന്നീ പ്രമുഖ ആപ്പുകളും ജാഗ്രതാ പട്ടികയിലുണ്ട്.ഈ 21 സ്മാർട്ട്‌ഫോൺ ആപ്പുകളിൽ ജാഗ്രത വേണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്

കേരള പോലീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്,

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ.
ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം .

Related Topics

Share this story