Times Kerala

16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ

 
16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ

ന്യൂഡൽഹി: 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഡൽഹിയിലെ ഡാബ്രി പ്രദേശത്താണ് സംഭവം. ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌ത കേസിലാണ് പോലീസ് നടപടി. സംഭവത്തെ കുറിച്ച് പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. ഒരു എൻജിഒ നടത്തുന്ന യുവതിയാണ് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു.കൂടാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകയും ആണ് അറസ്റ്റിലായ യുവതി. പ്രതിയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയും ചെയ്‌തു.

Related Topics

Share this story