Times Kerala

സഫ മക്ക പോളിക്ലിനിക്കും നെസ്റ്റോ ഹൈപ്പെർമാർകറ്റ് ഗ്രൂപ്പും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 
സഫ മക്ക പോളിക്ലിനിക്കും നെസ്റ്റോ ഹൈപ്പെർമാർകറ്റ് ഗ്രൂപ്പും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ് : സഫ മക്ക പോളിക്ലിനിക്കും നെസ്റ്റോ ഹൈപ്പെർമാർകറ്റ് ഗ്രൂപ്പും സംയുകതമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പ് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് റീജിണൽ ഡയറക്ടർ മുഹമ്മദ്‌ ഫാസിൽ, സഫ മക്ക പ്രതിനിധി യഹിയ ചെമ്മാണിയോട് എന്നിവർ രക്തം ധാനം ചെയ്ത് ഉത്‌ഘാടനം ചെയ്തു.

രക്തം ദാനം ചെയ്ത മുഴുവൻ അംഗങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അടുത്ത പരിപാടിയിൽ വെച്ച് അപ്രിസിയേഷൻ സെർട്ടിഫിക്കറ്റ് സമ്മാനിക്കുമെന്ന് ക്യാമ്പ് കോഡിനെറ്റർ നൗഫൽ പാലക്കാടൻ പറഞ്ഞു.

ഇമതിയാസ്, ജാഫർ അബ്ദുസ്സലാം, സാഹിർ നാണി, ആഷിക് നിലമ്പൂർ, ബഷീർ കെ.ടി, അവിനാഷ് സല്യൻ,എന്നിവർ ക്യാമ്പിന് നേ തൃത്വം നൽകി.

Related Topics

Share this story