Times Kerala

കൊല്ലത്ത് ഇന്ന് 1312 പേര്‍ക്ക് കൂടി കോവിഡ്

 
കൊല്ലത്ത് ഇന്ന് 1312 പേര്‍ക്ക് കൂടി കോവിഡ്

കൊല്ലം: ജില്ലയില്‍ ഇന്ന് 1312 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1878 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1303 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 389 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-68, കരുനാഗപ്പള്ളി-32, പുനലൂര്‍-10, കൊട്ടാരക്കര- എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-51, ആദിച്ചനല്ലൂര്‍-50, അഞ്ചല്‍, തേവലക്കര പ്രദേശങ്ങളില്‍ 41 വീതവും ഓച്ചിറ, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 34 വീതവും കുലശേഖരപുരം, ചിറക്കര എന്നിവിടങ്ങളില്‍ 28 വീതവും നെടുവത്തൂര്‍-24, പെരിനാട്-23, ചാത്തന്നൂര്‍, തൊടിയൂര്‍ ഭാഗങ്ങളില്‍ 22 വീതവും പ•ന, പൂതക്കുളം പ്രദേശങ്ങളില്‍ 21 വീതവും പോരുവഴി-19, കുണ്ടറ, നെടുമ്പന എന്നിവിടങ്ങളില്‍ 18 വീതവും കൊറ്റങ്കര, മയ്യനാട് ഭാഗങ്ങളില്‍ 17 വീതവും ഏരൂര്‍, ചടയമംഗലം, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 16 വീതവും കടയ്ക്കല്‍-15, ചവറ-14, കുളക്കട, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ 13 വീതവും തെ•ല-10, കല്ലുവാതുക്കല്‍-ഒന്‍പത്, ക്ലാപ്പന, ചിതറ, വെളിയം ഭാഗങ്ങളില്‍ എട്ടു വീതവും ഈസ്റ്റ് കല്ലട, എഴുകോണ്‍, കരീപ്ര, തൃക്കരുവ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴു വീതവും കരവാളൂര്‍, തഴവ, പനയം ഭാഗങ്ങളില്‍ ആറു വീതവും ഇളമാട്, കുളത്തൂപ്പുഴ, നീണ്ടകര, പത്തനാപുരം, പേരയം, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ അഞ്ചു വീതവും ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, തലവൂര്‍, മേലില എന്നിവിടങ്ങളില്‍ നാലു വീതവും ഇട്ടിവ, കുമ്മിള്‍, പൂയപ്പള്ളി, വെളിനല്ലൂര്‍, മണ്‍ട്രോതുരുത്ത് പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Related Topics

Share this story