Times Kerala

പാലക്കാട് 1027 കൂടി പേര്‍ക്ക് കോവിഡ്

 
പാലക്കാട് 1027 കൂടി പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന് (ജൂൺ 13) 1027 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 646 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 374 പേർ, 4 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1744 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 6949 പരിശോധന നടത്തിയതിലാണ് 1027 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14.78 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

Related Topics

Share this story