Times Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യക്കു പിന്നില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥരുമെന്ന് സാജന്റെ ഭാര്യ

 
പ്രവാസി വ്യവസായിയുടെ ആത്മഹത്യക്കു പിന്നില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥരുമെന്ന് സാജന്റെ ഭാര്യ

തലശേരി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യക്കു പിന്നില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥരുമെന്ന് സാജന്റെ ഭാര്യ ഇ.പി ബീന. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയിലാണ് ബീന ഇക്കാര്യങ്ങള്‍ ചൂണ്ടിക്കിട്ടിയിരിക്കുന്നത്.

‘ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്നടുത്തോളം കാലം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് തരില്ല’-  മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായ ശ്യാമള പറഞ്ഞെന്നും പരാതിയില്‍ ആരോപിക്കുന്നു.

സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന നിലപാടിലായിരുന്നു മുന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രതികരണവും. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു കാരണം ഉദ്യോഗസ്ഥരുടെയും ചെയര്‍പേഴ്‌സന്റെയും പീഡനവും പ്രേരണയുമാണെന്നും ബീന പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യം പ്രേരണയ്ക്ക് കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് ബീന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

പ്രശ്നത്തിൽ പി ജയരാജൻ ഇടപെട്ടതിൽ ആന്തൂർ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് കടുത്ത പകയുണ്ടായിരുന്നു. ജയരാജന്‍റെ മകന്‍റെ കല്യാണത്തിന് പോയ കാര്യം പറഞ്ഞു പോലും അപമാനിച്ച് സംസാരിച്ചു. ‘ഞാനീ കസേരയിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് പെർമിറ്റ് കിട്ടില്ലെ’ന്ന് ശ്യാമള സാജനോട് പറഞ്ഞതായും ബീന പറഞ്ഞു.

‘പല തവണ പെർമിറ്റ് കിട്ടാതായപ്പോൾ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓർത്തപ്പോൾ വേണ്ടെന്ന് വച്ചു. ഇനിയും ജയരാജനെ കണ്ടാൽ അവർക്ക് പക കൂടും. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ദ്രോഹിക്കുമെന്ന് സാജേട്ടൻ പറഞ്ഞു’, ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ ബീന പറയുന്നു.

”പെർമിറ്റ് തരാതായപ്പോൾ എന്‍റെ അച്ഛൻ പോയി ഇവരെ കണ്ടു. വയസ്സായ എന്‍റെ അച്ഛനെ പോലും ശ്യാമള അപമാനിച്ചു. നിങ്ങളോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്. ഇതൊക്കെ നിങ്ങളാരാ ചോദിക്കാൻ എന്നാണ് ചോദിച്ചത്”, ബീന പറയുന്നു.

Related Topics

Share this story