Times Kerala

ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായിരുന്ന രാജസ്ഥാൻ സ്വദേശി നാട്ടിലേക്ക് മടങ്ങി

 
ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായിരുന്ന രാജസ്ഥാൻ സ്വദേശി നാട്ടിലേക്ക് മടങ്ങി

ജുബൈൽ: ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായിരുന്ന രാജസ്ഥാൻ സ്വദേശി മോയിജുദ്ദീൻ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ മാസമായിരുന്നു അൽഹസയിലെ സ്വകാര്യ ട്രേഡിങ്ങ് കമ്പനിയിൽ ജോലിചെയ്തുവരവേ ഗുരുതര പരുക്കുകളോടെ മോയിജുദ്ദീനെ അൽഹസയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സക്ക് ശേഷം എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ സഹായത്തിലാണ് ജുബൈലിലേക് മാറ്റിയത്. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി ഇടപെടുകയും ആവശ്യമായ വൈദ്യസഹായം ജുബൈലിൽ തന്നെ ലഭ്യമാക്കുകയും ചെയ്തു.

കിടപ്പിലായതിനാലും സ്‌ട്രെച്ചർ സംവിധാനം ഉപയോഗിക്കേണ്ടതിനാലും യാത്ര നീണ്ടു. ഒടുവിൽ തടസ്സങ്ങൾ നീക്കി കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് വിമാനത്തിൽ മോയിജുദ്ദിൻ നാട്ടിലേക്ക് അയച്ചു.

Related Topics

Share this story