Times Kerala

ഡല്‍ഹിയിൽ 65 കാരിയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 
ഡല്‍ഹിയിൽ 65 കാരിയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി:  വീടിനുള്ളില്‍ 65 കാരിയെ  കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . രാജവതി ദേവിയെയാണ്  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്  . ഡല്‍ഹിയില്‍ ബുരാരി പ്രദേശത്താണ് സംഭവം.

കൃത്യം നടക്കുമ്ബോള്‍ രാജവതി ദേവിയുടെ മകനും മരുമകളും വീട്ടിലുണ്ടായിരുന്നില്ല.വീട്ടിലെത്തിയപ്പോഴാണ് ഇവരെ  കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കൊലപാതകത്തിന് ശേഷം അക്രമികള്‍ വീടിന് തീകൊളുത്താൻ  ശ്രമിച്ചതായും പോലീസ്  കണ്ടെത്തി.

Related Topics

Share this story