Times Kerala

ചൈനയില്‍ വാതക പൈപ്പ് പൊട്ടിത്തെറി; 12 മരണം ; 138 പേര്‍ക്ക് പരിക്കേറ്റു

 
ചൈനയില്‍  വാതക പൈപ്പ് പൊട്ടിത്തെറി;  12 മരണം ; 138 പേര്‍ക്ക് പരിക്കേറ്റു

ബീജിങ്​: ചൈനയില്‍ വാതക പൈപ്പ് പൊട്ടിത്തെറിച്ച്‌ 12 പേര്‍ കൊല്ലപ്പെട്ടു . 138 പേര്‍ക്ക് പരിക്കേറ്റെന്നാണ്  റിപ്പോര്‍ട്ട് . സി.സി.ടി.വിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്​തത് .  ഷിയാന്‍ നഗരത്തിലാണ്​ സ്​ഫോടനം ഉണ്ടായത്​.ഞായറാഴ്​ച പ്രാദേശിക സമയം രാവിലെ ആറരയോടെയാണ്​ സംഭവം.

 150ലധികം പേരെ പ്രദേശത്തുനിന്ന്​ ഒഴിപ്പിച്ചു. പരിക്കേറ്റവരില്‍ 37 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട് ​. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മുനിസിപ്പല്‍ അധികൃതര്‍  അറിയിച്ചിരുന്നു.

Related Topics

Share this story