Times Kerala

കോവിഡ് വ്യാപനം കുറയുന്നു ;കേരളത്തിൽ ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കും

 
കോവിഡ് വ്യാപനം കുറയുന്നു ;കേരളത്തിൽ ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കും

തിരുവനന്തപുരം :  കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ  ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കും. ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ആണ് ഇളവുകള്‍.  ഈ ആഴ്ചയോടെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് സൂചന .

ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ക്ക് ഇളവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിച്ചേക്കുമെന്നും വ്യക്‌തമാക്കി . സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ രണ്ടാം ദിവസവും കേരളത്തിൽ  നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Related Topics

Share this story