Times Kerala

കുഴല്‍പ്പണ കേസ് ; സുരേന്ദ്രനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റാന്‍ ആലോചിച്ച്‌ ദേശീയനേതൃത്വം

 
കുഴല്‍പ്പണ കേസ് ; സുരേന്ദ്രനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റാന്‍ ആലോചിച്ച്‌ ദേശീയനേതൃത്വം

തിരുവനന്തപുരം :  കെ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാന്‍ ദേശിയ  നേതൃത്വം ആലോചന നടത്തുന്നതായി റിപ്പോര്‍ട്ട്  .  അദ്ധ്യക്ഷനായി എം ടി രമേശ് വരുമെമെന്നാണ് പുതിയ സൂചന .

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കടുത്ത പരാജയവും കുടകര കുഴല്‍പ്പണ കേസും കോഴ ആരോപണങ്ങളും സംസ്ഥാന നേതൃത്വത്തെ  ബി ജെ പിയെ പ്രതിസന്ധിലാക്കിയതിന് പിന്നാലെയാണ് നേതൃമാറ്റം . കെ സുരേന്ദ്രന് അദ്ദേഹത്തിന്‍റെ ഭാഗം കേന്ദ്ര നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് സൂചന .

Related Topics

Share this story