Times Kerala

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ ;നിര്‍മ്മാണം അറുപത് ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 
കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ ;നിര്‍മ്മാണം അറുപത് ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന്  മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം വേഗത്തിൽ പൂര്‍ത്തിയാക്കാനുള്ള നടപടികൾ വിലയിരുത്തി  മന്ത്രി മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക് മാറ്റാൻ  ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം അറുപത് ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി . 2022 ഏപ്രിലിൽ പണി പൂർത്തിയാക്കി  തുറന്ന് കൊടുക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

 നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനിടെ  പ്രദേശവാസികളുടേ പരാതി വന്നതോടെയാണ്  മന്ത്രി സ്ഥലത്ത് നേരിട്ട് എത്തിയത്. പണി ആരംഭിച്ച്  രണ്ടര വര്‍ഷം പിന്നിട്ടിട്ടും സര്‍വ്വീസ് റോഡ് നിര്‍മ്മാണം പോലും പൂർത്തിയാകാത്ത അവസ്ഥയാണ്.

Related Topics

Share this story