Times Kerala

ചൈനയിലെ വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിദ്ധ്യം; ആശങ്ക ഉയർത്തുന്ന റിപ്പോർട്ട്

 
ചൈനയിലെ വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിദ്ധ്യം; ആശങ്ക ഉയർത്തുന്ന റിപ്പോർട്ട്

ബെ​യ്ജിം​ഗ്:​ വ​വ്വാ​ലു​ക​ളി​ല്‍ പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ചൈ​നീ​സ് ഗ​വേ​ഷ​ക​രാണ് ഈ കണ്ടെത്തലിന് പിന്നിൽ. വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വൈ​റ​സു​ക​ളി​ല്‍ ഒ​ന്ന് കോ​വി​ഡ് വൈ​റ​സു​മാ​യി ജ​നി​ത​ക​മാ​യി അ​ടു​ത്ത സാ​മ്യം പു​ല​ര്‍​ത്തു​ന്ന​താ​ണ് എന്നാണു പഠന റിപ്പോർട്ടിൽ പറയുന്നത്. കോ​വി​ഡ്-19 പ​ര​ത്തു​ന്ന വൈ​റ​സി​ന് സ​മാ​ന​മാ​യ റി​നോ​ളോ​ഫ​സ് പ​സി​ല​സ് എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വൈ​റ​സു​ക​ളാ​ണ് വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യത്.കോ​വി​ഡ്-19 പ​ര​ത്തു​ന്ന കൊ​റോ​ണ വൈ​റ​സി​നോ​ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​മ്യ​മു​ള്ള ര​ണ്ടാ​മ​ത്തെ വൈ​റ​സാ​ണ് റി​നോ​ളോ​ഫ​സ് പ​സി​ല​സ്.  ജേര്‍ണല്‍ സെല്ലിലാണ് ഈ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെ​യ് 2019 മു​ത​ല്‍ ന​വം​ബ​ര്‍ 2020വ​രെ നീ​ണ്ടു​നി​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഇ​വ​ര്‍ പു​റ​ത്തു​വി​ട്ട​ത്.

Related Topics

Share this story