Times Kerala

റോ‍ഡ് വികസനത്തിൻ്റെ പേരിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ലോറി വനം വകുപ്പ് അധികൃതർ പിടികൂടി

 
റോ‍ഡ് വികസനത്തിൻ്റെ പേരിൽ   വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ലോറി വനം വകുപ്പ്  അധികൃതർ പിടികൂടി

കട്ടപ്പന: റോ‍ഡ് വികസനത്തിൻ്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ലോറി വനം വകുപ്പ് അധികൃതർ  പിടികൂടി.  അടിമാലി സ്വദേശിയുടെ  ടിപ്പർ ലോറിയാണ് വനം വകുപ്പ് അധികൃതർ പിടിച്ചെടുത്തത് .  പലതവണ മൊഴി രേഖപ്പെടുത്തുവാൻ വിളിച്ചിട്ടും ഹാജരാകാതിരുന്ന കരാറുകാരൻ്റെ വീട്ടിൽ വനംവകുപ്പ് സംഘം പരിശോധന നടത്തിയിരുന്നു.

 അമ്പതോളം വൻ മരങ്ങളാണ് റോഡ് വികസനത്തിൻ്റെ പേരിൽ മുറിച്ച് മാറ്റിയത്. കാർഡമം ഹിൽ റിസവിൽ വരുന്ന ഉടുമ്പൻചോല താലൂക്കിലാണ് മരം മുറി നടന്നത് .

Related Topics

Share this story