Times Kerala

ഉത്തരവ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ  നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും ; റവന്യൂ മന്ത്രി

 
ഉത്തരവ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ  നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും ; റവന്യൂ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായ അനധികൃത മരംമുറിക്ക് കാരണമായ വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി . പൊതു ആവശ്യപ്രകാരമാണ് ഉത്തരവിറക്കിയതതെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി . പ്രശ്നം ഉത്തരവിന്റെ അല്ലെന്നും നടന്നത് ദുർവ്യാഖ്യാനമാണെന്നും മന്ത്രി വെളിപ്പെടുത്തി .

മരംമുറി സംബന്ധിച്ച് സമഗ്രമായ പരിശോധന നടക്കുകയാണ്. ഉത്തരവ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ  നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും അറിയിച്ചു . പേടിക്കാൻ ഒന്നുമില്ലെന്നും റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കുന്ന സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു .

Related Topics

Share this story