Times Kerala

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും;12 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു

 
കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും;12 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ  ഇന്ന് മുതൽ കാലവർഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. പാലക്കാടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ്  അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് .

മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിർദ്ദേശമുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി .

Related Topics

Share this story