Times Kerala

സംസ്ഥാനത്ത് ജലഗതാഗതം വഴിയുള്ള ചരക്ക്  നീക്കം ഈ മാസം അവസാനം മുതല്‍ ആരംഭിക്കും ; തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സംസ്ഥാനത്ത്  ജലഗതാഗതം വഴിയുള്ള ചരക്ക്  നീക്കം ഈ മാസം അവസാനം മുതല്‍ ആരംഭിക്കും ; തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം :  സംസ്ഥാനത്ത് ജലഗതാഗതം വഴിയുള്ള ചരക്ക്  നീക്കം ഈ മാസം അവസാനം മുതല്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തിരുവനന്തപുരം, കൊച്ചി, ബേപ്പൂര്‍ പാതയിലാണ് ആദ്യം ചരക്കു നീക്കം ആരംഭിക്കുന്നത് .

ജലഗതാഗതം വഴി വളരെ ചുരുങ്ങിയ ചിലവില്‍ ചരക്കു നീക്കം നടത്താന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ടാങ്കര്‍ ലോറി വഴി ചരക്ക് നീക്കാന്‍ 25000ത്തോളം രൂപയാണ് ചിലവ് . എന്നാല്‍ ജലപാത ഉപയോഗിക്കുകയാണെങ്കില്‍ 8000 മുതല്‍ 10000 രൂപ മാത്രമാണ് ചിലവാകുക.

Related Topics

Share this story