Times Kerala

ഒഡിഷയിൽ ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കൾ പിടികൂടി

 
ഒഡിഷയിൽ ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കൾ പിടികൂടി

ബുവനേശ്വർ: ഒഡിഷയിലെ മൽക്കാൻഗിരി ജില്ലയിലെ മണ്ഡപ്പള്ളിയിൽ നിന്നും ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. അതിർത്തി സുരക്ഷ സേനയും ഒഡിഷ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് 3 പാത്രങ്ങളിലായി ഒളിപ്പിച്ച നിലയിലായി ഉഗ്രശേഷിയുള്ള സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. സ്ഫോടക വസ്‌തുക്കൾ മാവോയിസ്റ്റുകളുടേതാണെന്നും അവ നീർവീര്യമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷ സേന അറിയിച്ചു.

Related Topics

Share this story