Times Kerala

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു;24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു;24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി :  രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു . 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര്‍ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,39,989 ആയി. 2,80,43,446 പേര്‍ ആകെ രോഗമുക്തി നേടി.  ആകെ മരണനിരക്ക് 3,70,384 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,26,159 കേസുകളാണ് ആക്ടീവായി നിലവിലുള്ളത്.

Related Topics

Share this story