Times Kerala

കുട്ടനെല്ലൂരിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍ നിന്ന് വന്‍ വാഷ് ശേഖരം പിടികൂടി; എക്സൈസ് സംഘം പിടിച്ചെടുത്തത് 3000 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും

 
കുട്ടനെല്ലൂരിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍ നിന്ന് വന്‍ വാഷ് ശേഖരം പിടികൂടി; എക്സൈസ് സംഘം പിടിച്ചെടുത്തത് 3000 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും

തൃശൂർ:കുട്ടനെല്ലൂരിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍ നിന്നും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ക്വർട്ടേഴ്‌സിലെ B 88-ാം നമ്പരിൽ നിന്നുമാണ് 500 ലിറ്ററിന്റെ 4 പ്ലാസ്റ്റിക് ടാങ്കും, 200 ലിറ്ററിന്റെ 5 പ്ലാസ്റ്റിക് ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന വാഷ് ആണ് കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സിസിന് പുറത്ത് നിന്നും മതില്‍ ചാടികന്ന് എത്തുന്ന പ്രതികളാണ് വ്യാജ ചാരായം നിർമ്മിചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി എക്സെെസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.തൃശ്ശൂർ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ . കെ.കെ സുധീറിനൊപ്പം പ്രിവന്റീവ് ഓഫിസർമാരായ കെ.എം സജീവ്, ടി.ആര്‍ സുനിൽകുമാർ , സിവിൽ എക്സൈസ് ഓഫിസർമാരായ പി.എ വിനോജ്, ശീർഷേന്ദുലാൽ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Related Topics

Share this story